മാഞ്ചസ്റ്റർ സിറ്റി ടീമിൽ എത്തിച്ച ബ്രസീലിയൻ കൗമര താരവും റൈറ്റ് ബാക്കുമായ യാൻ കൗട്ടോ മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച താരം ആകാൻ സാധ്യത ഉണ്ടെന്ന് ഫുട്ബോൾ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഭാവിയിൽ പെപ് ഗ്വാർഡിയോളയുടെ അടുത്ത ജാവോ കാൻസലോ കൗട്ടോ ആകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടി കാട്ടുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ വർഷം മാർച്ചിൽ ബ്രസീലിയൻ ക്ലബ്ബ് ആയ കോറിറ്റിബയിൽ നിന്ന് സിറ്റി ടീമിൽ എത്തിച്ച ഈ ഡിഫെൻഡർ തന്റെ പ്രകടനങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ച താരമാണ്. തുടർന്നും മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ വളരെ മികച്ച ശോഭനമായ ഒരു ഭാവി അദ്ദേഹത്തിന് ഉണ്ടെന്ന് ഉറപ്പിക്കാം.

കഴിഞ്ഞ സീസണിൽ 19 വയസുകാരൻ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള ജിറോണ എഫ്സിയിലാണ് കളിച്ചത്. സ്പാനിഷ് സെക്കൻ്റ് ഡിവിഷനിൽ മികച്ച പ്രകടനം പുറത്തെടുത്ത കൗട്ടോ വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങി. സെക്കൻ്റ് ഡിവിഷനിൽ ജുവാൻ കാർലോസ് ഉൻസുവിന്റെ കീഴിലുള്ള ടീമിൽ എല്ലാ കളിയിലും ആദ്യ ഇലവനിൽ തന്നെ ഇടം കണ്ടെത്താൻ അദ്ദേഹത്തിനായി. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ വീക്ഷിച്ച സിറ്റി കോച്ച് പെപ് ഗ്വാർഡിയോള അദ്ദേഹത്തെ പ്രത്യേക താൽപ്പര്യ പ്രകാരം ടീമിൽ എത്തിക്കുകയായിരുന്നു.

റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം വലതു വിംഗിൽ മികച്ച പെർഫോമൻസ് ആണ് നടത്തുന്നത്. ഡിഫൻസിൽ നിന്ന് ബോളും കൊണ്ട് കൂടുതൽ മുന്നോട്ട് പോയി ടീം അംഗങ്ങൾക്ക് ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ കൗട്ടോക്ക് കഴിയുന്നു. മറ്റ് പ്രതിരോധ താരങ്ങളെ അപേക്ഷിച്ച് ഗോൾ നേടുന്നതിലും അദ്ദേഹത്തിൻ്റെ കഴിവ് വളരെ വലുതാണ്. സെക്കൻ്റ് ഡിവിഷനിൽ ജിറോണയ്ക്കായി 29 മത്സരങ്ങൾ കളിച്ച കൗട്ടോ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും ടീമിനായി നേടി.

പ്രശസ്ത ട്വിറ്റർ ഫുട്ബോൾ ടാലന്റ് സ്കൗട്ട് ജാസെക് കുലിഗ് പറയുന്നതനുസരിച്ച് കഴിഞ്ഞ സീസണിലെ സെക്കൻ്റ് ഡിവിഷനിലെ ബെസ്റ്റ് റൈറ്റ് ബാക്ക് കൗട്ടയാണ്. അതേസമയം അദ്ദേഹത്തെ “വളർന്നുവരുന്ന മികച്ച പ്രതിഭ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജിറോണയ്‌ക്കായി ശരാശരി 1 കീ പാസ്, 1.8 ഡ്രിബിൾസ്, 1.3 ടാക്കിൾസ്, 0.8 ഇന്റർസെപ്ഷനുകൾ എന്നിവ കൗട്ട നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് കഴിഞ്ഞ സീസണിൽ ഗ്വാർഡിയോളയുടെ കീഴിൽ കളിച്ച ജാവോ കാൻസലോ നേടിയ ശരാശരി കണക്കിനൊപ്പമാണ്.

പ്രീമിയർ ലീഗിൽ പോർച്ചുഗൽ താരമായ കാൻസലോ ശരാശരി 1.6 കീ പാസുകൾ, 1.7 ഡ്രിബിളുകൾ, 2.4 ടാക്കിളുകൾ, 1.5 ഇന്റർസെപ്ഷനുകൾ എന്നിവയാണ് സിറ്റിക്ക് വേണ്ടി പുറത്തെടുത്തത്. ഈ ഒരു സീസണിൽ അദ്ദേഹം ഗാർഡിയോളയുടെ ടീമിലെ ഏറ്റവും സ്ഥിരതയാർന്ന കളിക്കാരിൽ ഒരാളായിരുന്നു. കൗട്ടോ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തുമോ എന്നത് വരും സീസണിൽ കണ്ടറിയാം.

ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ കൗട്ടോയെക്കാൾ സാധ്യത അദ്ദേഹത്തിന് ആണെങ്കിലും ഈ ബ്രസീൽ താരം ഭാവിയിൽ ഇത്തിഹാഡിൽ ചരിത്രം സൃഷ്ടിക്കും എന്ന് തന്നെ കരുതാം. കാരണം അദ്ദേഹത്തിൻ്റെ പ്രകടനം വളരെ മികച്ചതാണ്.

അദ്ദേഹം വളരെ ആക്രമണകാരിയായ ഒരു ഫുൾ ബാക്ക് ആണ്. ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറിൻ്റെ അതേ രീതിയിലുള്ള മികച്ച സ്കില്ലും ഡ്രിബ്ളും അദ്ദേഹത്തിനുണ്ട്. അതിനാൽ വലതു വിംഗിൽ ഡിഫൻഡർ എന്നതിലുപരി മുന്നേറ്റത്തിലും മിഡ്ഫീൽഡിലും അദ്ദേഹത്തിൻ്റെ സ്ഥിരം സാന്നിധ്യം കാണാൻ കഴിയും. നിലവിൽ സിറ്റിയുടെ കോച്ച് പെപ് ഗ്വാർഡിയോളക്ക് കീഴിൽ ഇദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെ കരുതാം. കാരണം പെപ്പിൻ്റെ തന്ത്രവുമായി യോജിച്ച് പോകാൻ കഴിയുന്ന ഒരു കളിക്കാരനാണ് കൗട്ടോ

അടുത്ത സീസണിലും കെയ്‌ൽ വാക്കർ, കാൻസലോ എന്നിവർക്ക് കൂടുതൽ അവസരം കൊടുക്കാൻ ചിലപ്പോൾ സാധ്യത ഉണ്ട് എങ്കിലും കൗട്ടോയുടെ മികച്ച പ്രകടനം കാരണം അദ്ദേഹത്തിന് അവസരം നിഷേധിക്കാൻ ഇടയില്ല. ഈ ഒരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ നീല ജേഴ്സിയിൽ ഇറങ്ങാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിൻ്റെ ആരാധകർ. വരും വർഷങ്ങളിൽ ബ്രസീലിൻ്റെ ദേശീയ ടീമിലും അദ്ദേഹം ഇടം പിടിക്കും എന്ന് തന്നെ കരുതാം.