പാകിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വസീം അക്രം. പാക്കിസ്ഥാന് വേണ്ടി ലോകകപ്പ് അടക്കം നിരവധി മത്സരങ്ങൾ കളിച്ച അക്രത്തിനോട് പാക്കിസ്ഥാൻ കോച്ച് ആകത്തതിൻ്റെ കാരണം ചോദിച്ചപ്പോൾ മറുപടി വിചിത്രമായിരുന്നു. പാകിസ്ഥാന് വേണ്ടി 414 ടെസ്റ്റ് വിക്കറ്റുകളും 502 ഏകദിന വിക്കറ്റുകളും നേടിയ അക്രം 1996, 1999 ലോകകപ്പുകളിൽ പാക്കിസ്ഥാനെ നയിക്കുകയും ചെയ്തു.

Link to join the Galleries Review Facebook page

“ഞാൻ ഒരു മണ്ടനല്ല. കളിക്കാരുടെ മോശം പെരുമാറ്റം സഹിക്കാൻ കഴിയില്ല. അവരിൽ നിന്ന് നമ്മൾ ആഗ്രഹിക്കുന്ന ബഹുമാനം ലഭിക്കുകയില്ല.” ഇതോക്കെയാണ് പാകിസ്ഥാനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കാത്തതെന്ന് വസീം അക്രം പറയുന്നു. പ്രശസ്ത മാധ്യമമായ റോയിട്ടേഴ്സ് അക്രമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.

പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വസീം അക്രം തറപ്പിച്ചു പറയുന്നു. മോശം സ്വഭാവവും മോശം പെരുമാറ്റവും കാരണം ആരാധകർക്കിടയിൽ പോലും ടീം അവമതിപ്പ് ഉണ്ടാക്കി എന്നാണ് അക്രത്തിൻ്റെ അഭിപ്രായം. പക്ഷേ ടീമിലെ താരങ്ങൾക്കും മറ്റ് യുവ താരങ്ങൾക്കും ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് ശേഷം സിറ്റി താരങ്ങൾ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്!