ഏകദിന ക്രിക്കറ്റ് ലോകകപ്പിൻ്റെയും ട്വൻ്റി ട്വൻ്റി ലോകകപ്പിൻ്റെയും നടപടി ക്രമത്തിൽ മാറ്റം വരുത്താൻ ഐസിസി തീരുമാനമെടുത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടാക്കാതിരുന്ന ചാമ്പ്യൻസ് ട്രോഫി വീണ്ടും തിരികെയെത്തും. 2024-2031 വരെയുള്ള പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളുടെ ഷെഡ്യൂൾ ഐസിസി പുറത്തുവിട്ടു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇനി 14 ടീമുകളിലായി മാറും 2027 ലും 2031 ലും 54 മത്സരങ്ങളുള്ള ലോകകപ്പ് ആയിരിക്കും നടക്കുക. ട്വൻ്റി 20 ലോകകപ്പ് 20 ടീമുകളായും ഉയർത്തും. ട്വന്റി 20 ലോകകപ്പ് 2024, 2026, 2028, 2030 വർഷങ്ങളിൽ 55 മത്സരങ്ങളുള്ള ടൂർണമെൻ്റ് ആയി നടത്താൻ ആണ് പ്ലാൻ. നിലവിൽ ഏകദിന ലോകകപ്പിൽ 10 ടീമുകളും ട്വൻ്റി 20 ലോകകപ്പിൽ 16 ടീമുകളുമാണ് ഇതാണ് 14 ലേക്കും 20 ലേക്കും ഐസിസി ഉയർത്താൻ ശ്രമിക്കുന്നത്.

2025 ലും 2029 ലും ചാമ്പ്യൻസ് ട്രോഫിയിൽ 8 ടീമുകൾ പങ്കെടുക്കും . ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ 2025, 2027, 2029, 2031 വർഷങ്ങളിൽ യഥാക്രമം നടക്കും. വനിതാ ഏകദിന ലോകകപ്പ്, ട്വൻ്റി 20 ലോകകപ്പ് എന്നിവയിലും മാറ്റങ്ങൾ വരുത്താൻ ഐസിസി ആലോചിക്കുന്നുണ്ട്. വനിതാ ക്രിക്കറ്റും കൂടുതൽ ജനപ്രിയമാക്കാനാണ് പദ്ധതി.

പുതിയ പദ്ധതി പ്രകാരം ലോകകപ്പ് ഫോർമാറ്റിൽ ഏഴ് ഗ്രൂപ്പുകളായിരിക്കും ഉണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറുന്നു അതിനുശേഷം ജയിക്കുന്ന ടീമുകൾക്ക് സെമി ഫൈനലും ഫൈനലും കളിക്കാം.

ട്വൻ്റി 20 ലോകകപ്പിന്റെ ഫോർമാറ്റിൽ അഞ്ച് ഗ്രൂപ്പുകളുള്ള നാല് ഗ്രൂപ്പുകൾ ആയിരിക്കും ഉണ്ടാവുക. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾ ഒരു സൂപ്പർ എട്ട് ഘട്ടത്തിലേക്ക് എത്തും. തുടർന്ന് സെമി ഫൈനലിന്റെ നോക്കൗട്ട് ഘട്ടങ്ങളും ഒരു ഫൈനലും ഉണ്ടാവും. ചാമ്പ്യൻസ് ട്രോഫി മുമ്പ് നടന്ന പോലെ ആയിരിക്കും. നടക്കുക.

മെസ്സിയെ ബാഴ്സലോണയിൽ തുടരാൻ വേണ്ടി ഞാൻ നിർബന്ധിപ്പിക്കില്ല: അഗ്യൂറോ!