മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെക്കുറിച്ച് രണ്ട് വാക്ക് പറയാൻ പറഞ്ഞപ്പോൾ കോഹ്‌ലി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെക്ഷനിലെ ഒരു ചോദ്യത്തിനാണ് ആരാധകൻ ഈ ചോദ്യം ചോദിച്ചത്.

Link to join the Galleries Review Facebook page

“വിശ്വാസം”, “ബഹുമാനം” എന്നാണ് കോഹ്‌ലി ഇതിനായി മറുപടി പറഞ്ഞത്. ക്യാപ്റ്റൻ കൂൾ ധോണിയുമായുള്ള കോഹ്‌ലിയുടെ ബന്ധം എത്ര അഗാധമാണെന്ന് ഈ മറുപടിയിൽ തന്നെ വ്യക്തമാണ്. ദേശീയ ടീമിനെ ഈ നിലയിൽ എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് കഴിഞ്ഞ വർഷം കോഹ്‌ലി ധോണിയെ പ്രശംസിച്ചിരുന്നു.

“ക്യാപ്റ്റനായി തുടങ്ങിയ കാലയളവിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കാര്യങ്ങൾ ധോണിയുമായി ചർച്ച ചെയ്തിരുന്നു. ചില നിർണായക തന്ത്രങ്ങൾ ചർച്ച ചെയ്യുമ്പോൾ ഞാൻ എല്ലായ്പ്പോഴും എം‌എസിന്റെ ചെവിയിലായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അദ്ദേഹത്തിന് ശേഷം എനിക്ക് ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞാൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.” കോഹ്‌ലി പറഞ്ഞു.

ഫ്രഞ്ച് ഓപ്പണിന് ഇന്ന് തുടക്കം: ടെന്നീസ് ലോകം കളിമൺ കോർട്ടിലേക്ക് !