ഐ സി സി പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയും ന്യൂസിലാന്റും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. മൊത്തം 121 റേറ്റിംഗ് പോയിന്റുള്ള ഇന്ത്യ ന്യൂസിലാന്റിനെക്കാൾ ഒരു പോയിന്റ് മുന്നിലാണ്. ജൂൺ 18 ന് സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

ഇംഗ്ലണ്ട് ഓസ്ട്രേലിയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. വാർഷിക അപ്ഡേറ്റിനു ശേഷം ഏഴാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ടെസ്റ്റ് റാങ്കിംഗിൽ ചരിത്രത്തിൽ തന്നെ ഏറ്റവും താഴ്ന്ന സ്ഥാനത്താണ് ഉള്ളത്. വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ മറികടന്ന് ആറാം സ്ഥാനത്ത് എത്തി.

സിംബാബ്‌വെയ്ക്കെതിരായ 2-0 വിജയത്തിന് ശേഷം മൂന്ന് പോയിന്റ് നേടിയെങ്കിലും പാകിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവ മാത്രമാണ് താഴെ. റാങ്കിംഗ് പട്ടികയിൽ ഇടം നേടാൻ ആവശ്യമായ ടെസ്റ്റുകൾ അയർലൻഡും അഫ്ഗാനിസ്ഥാനും ഇതുവരെ കളിച്ചിട്ടില്ല.