പലപ്പോഴും വലിയ ട്രോളുകളും രൂക്ഷ വിമർശനങ്ങളും നേരിടേണ്ടി വന്ന കളിക്കാരനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന താരമാണ് കോഹ്‌ലി.

ഇത്രയും ആരാധകർ ഉള്ള താരത്തിന് വിമർശങ്ങൾ ഉണ്ടാകുന്നതും പതിവാണ്. എന്നാൽ പല ട്രോളുകളും അദ്ദേഹത്തെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

Link to join the Galleries Review Facebook page

കളിയിലെ ചില കാര്യങ്ങൾ മാത്രം വകഞ്ഞെടുത്തും തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ കെട്ടിവച്ചും ധാരാളം ട്രോളുകൾ ആണ് അദ്ദേഹത്തിന് നേരെ നീളുന്നത്. ടീമിലെ സഹതാരം കളിച്ചില്ലെങ്കിലും പഴി കേൾക്കുന്നത് കോഹ്‌ലി ആണ്. അത്തരം ട്രോളുകളെക്കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ.

ട്രോളുകളെയും മീമുകളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയുടെ ഉത്തരം വളരെ ലളിതമായിരുന്നു. ആരാധകരുമായി ഇടപെഴുകുന്നതിൻ്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ ഒരു ചോദ്യോത്തര സെഷന്റെ ഭാഗമായിരുന്നു ഒരു ആരാധകൻ ഈ ചോദ്യം ചോദിച്ചത്.

താൻ അവരെ ശ്രദ്ധിക്കുന്നില്ലെന്നും താൻ അവരോട് ബാറ്റ് കൊണ്ട് സംസാരിക്കും എന്നുമാണ് താരം പറഞ്ഞത്. ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരമാണ് ഇന്ത്യക്ക് അടുത്തതായുള്ളത്. ഇംഗ്ലണ്ടിൽ നിന്നുമാണ് മത്സരം.

ചോദ്യത്തിന് വന്ന ഈ ഒരു മറുപടിയിൽ ആരാധകരും ആവേശത്തിലാണ്. കാരണം എപ്പോഴൊക്കെ വിമർശനങ്ങൾ വന്നിട്ടുണ്ടോ അപ്പോഴൊക്കെ കോഹ്‌ലി ബാറ്റ് കൊണ്ട് മറുപടിയും കൊടുത്തിട്ടുണ്ട്.

ഇന്ത്യയുടെ അവസാന ഇംഗ്ലണ്ട് പര്യടനത്തിൽ 2018 ൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം രണ്ട് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 593 റൺസാണ് ഇംഗ്ലണ്ടിൽ നിന്ന് വാരിക്കൂട്ടിയത്. വരാനിരിക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻസ് ഷിപ്പ് ഫൈനലിലും ആ നേട്ടങ്ങൾ ആവർത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

യൂറോപ്പിലെ ചാമ്പ്യന്മാരായി ചെൽസി!